1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2019

സ്വന്തം ലേഖകന്‍: കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷയുടെ കരങ്ങളായി കേരള പോലീസ് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. കേരള പോലീസ് ഇങ്ങനെയൊക്കെ എപ്പോഴും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്നനായിരുന്നു ഒരാളുടെ കമന്റ്.

പിള്ളേര്‍ക്ക് വരെ പോലീസിനെ പേടിയില്ലാതായി എന്നായിരുന്നു മറ്റൊരു വിരുതന്റെ അഭിപ്രായം. ഇതിനെല്ലാം കേരള പോലീസ് പേജിലെ അഡ്മിന്‍മാര്‍ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികള്‍ കൊടുക്കുന്നുമുണ്ട്. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കേരള പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തെയും വാര്‍ത്തയായിരുന്നു.

ക്യാമ്പുകളില്‍ പാട്ടുപാടുകയും പാചകം ചെയ്യുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ടിക്ക്‌ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല