1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

സ്വന്തം ലേഖകന്‍: കുവൈത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് അഭൂതപൂര്‍വാമായി വര്‍ദ്ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കൊള്ളലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വിമാന കമ്പനികള്‍. ഓഫ് സീസണാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്കായിരുന്നു.

അടുത്തമാസം മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാകുന്നതിനാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കുവൈത്തിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് തിരക്കിനു കാരണമെന്ന് കരുതുന്നു. ഈ തിരക്ക് മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം.

വണ്‍വേ യാത്രക്ക് എകദേശം 55 കുവൈത്ത് ദിനാര്‍ (11,630 രൂപ) ഉണ്ടായിരുന്നത് ഒറ്റയടിക്ക് 115 ദിനാര്‍ (24, 317 രൂപ) വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പൊതുവെ കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകളില്‍ പൊതുവേ തിരക്കു കുറവാണ്.

എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിന്‍ നിന്നും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നിമുള്ള വിമാന സര്‍വീസസുകളില്‍ പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയ്ക്കു പുറമേ ചെന്നൈ, ബംഗളുരു, മുംബൈ വിമാനത്താവളങ്ങളിലൂടെയും നിരവധി മലയാളികള്‍ കുവൈത്തില്‍ എത്തുന്നുണ്ട്.

യാത്രികരില്‍ ബഹുഭൂരിപക്ഷവും നഴ്‌സുമാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തില്‍നിന്ന് കുവൈത്ത് എയര്‍വേസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവക്ക് മാത്രമാണ് നേരിട്ട് കുവൈത്തിലേക്കു സര്‍വീസുള്ളത്. എല്ലാ വിമാനക്കമ്പനികളും ചേര്‍ന്ന് ആഴ്ചയില്‍ അന്‍പതോളം സര്‍വീസുകളാണ് കുവൈത്തിലേക്കുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.