1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2015

സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികളുടെ റസിഡന്‍സി നിബന്ധനകളില്‍ സമൂല അഴിച്ചുപണികള്‍ വരുന്നു. വിദേശികളുടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവിധ വകുപ്പുകളുടെ നിയമങ്ങള്‍ ഏകീകരിച്ചു പൊതുവായ സംവിധാനം കൊണ്ടുവരാനാണു തൊഴില്‍ വകുപ്പിന്റെ നീക്കം. ഇതിനായി കഴിഞ്ഞ കാലങ്ങളില്‍ വകുപ്പുകള്‍ നടത്തിയ പഠനങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മാറ്റങ്ങള്‍ മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയുടെ പരിഗണയിലാണ്.

പുതിയ മാറ്റങ്ങള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയോടെ ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇഖാമ മാറ്റാന്‍ അനുവദിക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ 90 ദിവസം മുന്‍പു തൊഴിലുടമയ്ക്കു നോട്ടീസ് നല്‍കി ഇഖാമ മാറ്റുവാന്‍ കഴിയുമന്നു നിര്‍ദേശിക്കുന്നു.

എന്നാല്‍, എതൊരു സ്‌പോണ്‍സറുടെ കീഴില്‍ ആയാലും ഒരു വര്‍ഷം പൂര്‍തത്തികരിക്കാതെ ഇഖാമ മാറ്റം അനുവദിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കുടുംബ ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ തൊഴില്‍ വിസയിലേക്ക് മാറാനുള്ള അവസരവുമാണു പുതിയ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അടുത്തിടെ, വിദേശികളുടെ വിസിറ്റ് വിസകളിലും നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. ഇത്പ്രകാരം ഭാര്യക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശകവിസ പരമാവധി മൂന്നുമാസത്തേക്കും മറ്റു ബന്ധുക്കള്‍ക്ക് ഒരു മാസത്തേക്കുമായി പരിമിതപ്പെടുത്തുകയും ചെയ്യതിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.