1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2016

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ. യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എല്ലാ അര്‍ഥത്തിലും ബ്രിട്ടന് ദോഷം ചെയ്യുമെന്ന് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോള്‍ബര്‍ഗ് വ്യക്തമാക്കി.

ബ്രിട്ടന്‍ ഇ.യു ബന്ധം ഉപേക്ഷിക്കണമെന്ന (ബ്രിക്‌സിറ്റ്) നിര്‍ദേശത്തിന് ജനപിന്തുണയുണ്ടോ എന്നാരായുന്ന ഹിതപരിശോധനക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് ഇര്‍നയുടെ പ്രസ്താവന. 1994 ല്‍ ഹിതപരിശോധനാ ഫലപ്രകാരം ഇ.യുവുമായി അംഗത്വം വിച്ഛേദിച്ച രാഷ്ട്രമാണ് നോര്‍വേ.

അതേസമയം, ഇ.യുവുമായി ഭാഗികമായ ബന്ധം നിലനിര്‍ത്തുന്ന നോര്‍വേയെ മാതൃകയായി സ്വീകരിക്കണമെന്ന് ബ്രിട്ടനിലെ ഇ.യു വിരുദ്ധ പ്രചാരകര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇര്‍നയുടെ പുതിയ പ്രസ്താവന ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ അമ്പരപ്പുളവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.