1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണസംഘം നടിയോട് ആവശ്യപ്പെട്ടിരുന്നു.

പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടി ലീന മരിയാ പോള്‍ രണ്ടാം വട്ടവും മൊഴി നല്‍കാനെത്തിയത്. കേസ് അന്വേഷിക്കുന്ന പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന് പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചതിന് പിന്നാലെ മുന്‍പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍വ്യക്തത വരുത്താനാണ് ലീനയെ വിളിച്ച് വരുത്തിയത്. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അധോലോകനാകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്യമായി എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് സൂചന. കഴിഞ്ഞ മാസം 15 നാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊച്ചിയില്‍ ലീനമരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.