1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭ സാമ്പത്തിക സംവരണ ബില്‍ പാസാക്കി; കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണച്ചു; എതിര്‍ത്തത് മൂന്ന് പേര്‍ മാത്രം. സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. മുസ്ലിം ലീഗ് എതിര്‍ത്ത് വോട്ടു ചെയ്തു എസ്പിയും, ബിഎസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും അനുകൂലിച്ചു. ബില്ല് നാളെ രാജ്യസഭ പരിഗണിക്കും

അടുത്തകാലത്തൊന്നും കാണാത്ത ഐക്യമാണ് സാമ്പത്തിക സംവരണ വിഷയത്തില്‍ ലോക്‌സഭയില്‍ ദൃശ്യമായത്. ബില്ലിനെ 323 പേര്‍ അനുലിച്ചപ്പോള്‍ മൂന്നു പേരാണ് എതിര്‍ത്തത്. മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് ബിജെപി നീക്കത്തെ സഭയ്ക്കു പുറത്ത് എതിര്‍ത്ത പാര്‍ട്ടികളും യോജിപ്പിന്റെ അന്തരീക്ഷം കണ്ട് അകത്ത് നിലപാട് മാറ്റി. കോണ്‍ഗ്രസ് ബില്ലില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

ബില്ല് പിന്‍വലിക്കണം എന്നായിരുന്നു ഇന്നുച്ചയ്ക്ക് സിപിഎം നിലപാട്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ കൊണ്ടു വന്ന ബില്‍ പാസ്സാക്കരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ സഭയിലെ അന്തരീക്ഷം കണ്ട പാര്‍ട്ടി നിലപാട് വീണ്ടും മാറ്റി. ഇതുവരെ സാമ്പത്തിക സംവരണത്തെ എതിര്‍ത്തിരുന്ന സമാജ് വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബില്ലിനെ പിന്തുണച്ചു.

അണ്ണാ ഡിഎംകെ മാത്രം സഭ ബഹിഷ്‌ക്കരിച്ചു. ബില്ല് നാളെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ ബജറ്റ് സമ്മേളനം ഒരു ദിവസത്തേക്ക് നീട്ടി. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതിപക്ഷത്തെ ആശയക്കുഴപ്പം വ്യക്തമായിരുന്നു. സര്‍ക്കാര്‍ വരച്ച വരയിലേക്ക് ഒടുവില്‍ പ്രതിപക്ഷത്തിനും വരേണ്ടി വന്നു. വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള ആലോചന പോലും അവസാനം വേണ്ടെന്നു വക്കേണ്ടി വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.