1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2017

സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍. കൂട്ടക്കൊലയുടെ ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന്‌ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക ബുക്കിലാണ് അദ്ദേഹം കുറിച്ചിത്. കൂട്ടക്കൊലയില്‍ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

1919 ഏപ്രില്‍ 19നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളും നിരായുധരുമായ ആള്‍ക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് പട്ടാളം നിറയൊഴിക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 379 ആണ്. എന്നാല്‍ ആയിരത്തോളം പേര്‍ മരിച്ചെന്നാണ് കരുതുന്നത്. 1997ല്‍ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും ജാലിയന്‍വാലാബാഗ് സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു.

‘ദു:ഖകരമായ സംഭവം’ എന്നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് എലിസബത്ത് രാജ്ഞി പറഞ്ഞത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും 2013ല്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുകയും ദുരന്തത്തില്‍ അനുശോചിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് കാമറൂണ്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.