1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

സ്വന്തം ലേഖകന്‍: ഐഎഎസുകാരനാണെന്ന് പറയാതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ചുമടെടുത്ത് ഒരു കളക്ടര്‍; സമൂഹമാധ്യമങ്ങളില്‍ താരമായി കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ്. ദാദ്രാനാഗര്‍ ഹാവേലി കളക്ടറായ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്താതെയാണ് കൊച്ചിയിലും മറ്റുപ്രദേശങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.

കാക്കനാട് കെ.ബി.പി.എസില്‍ ലോറിയില്‍നിന്ന് ചുമടെടുക്കുന്നതിനിടെ അവിടെയെത്തിയ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് ഒരു ഐ.എ.എസുകാരനാണ് ചുമടെടുത്തതെന്ന് എല്ലാവര്‍ക്കും മനസിലായത്.

കണ്ണന്‍ ഗോപിനാഥന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പുതുപ്പള്ളിക്കാരനായ 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലും സന്ദര്‍ശകരുടെ തിരക്കായി. ചുമടെടുത്ത് ഞെട്ടിച്ച മലയാളി കളക്ടര്‍ ആരുമറിയാതെ നമ്മുടെ നാട്ടിലെ ബസുകളില്‍ യാത്രചെയ്തതും, ദുരിതാശ്വാസ ക്യാമ്പുകളില്‍ വന്നതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.