1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരയ്ക്കല്‍ സിദ്ദിഖാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെ റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ അക്രമിക്കുകയായിരുന്നു.

കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ അരമണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു.

20 വര്‍ഷമായി ഇതേ കടയില്‍ ജീവനക്കാരനാണ് സിദ്ദിഖ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദേശ പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കവര്‍ച്ചക്കാര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി ശനിയാഴ്ച പുലര്‍ച്ചയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ പിടികൂടിയത്. അല്‍ഈമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിദ്ദിഖിന്റെ മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.