1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ്, പ്രതികളില്‍ ഒരാള്‍ മുംബൈയില്‍ അറസ്റ്റില്‍. കേസിലെ പ്രതി ആര്‍.സി. ഖുറേഷിയാണ് മുംബൈയില്‍ പിടിയിലായത്. തമ്മനം സ്വദേശിനി മെറീന എന്ന മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് യു.എ.പി.എ. നിയമപ്രകാരം കേസെടുത്തിരുന്നു.

ഭീകരവാദം സംശയിക്കുന്നതായി എബിന്‍ പരാതിയില്‍ പറഞ്ഞതാണ് യു.എ.പി.എ. കുറ്റം ചുമത്താന്‍ കാരണം. മെറിന്റെ തിരോധാനമടക്കം കേരളത്തില്‍ നിന്ന് കാണാതായ 21 പേരുടെ കേസിലും ഖുറേഷിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യമായാണ് അറസ്റ്റുണ്ടാകുന്നത്.

രണ്ട് മാസമായി മെറീനയെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ എബിനാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ മെറീനയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹ്യയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഇയാളുടെ സുഹൃത്തും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകനുമായ മുംബൈ സ്വദേശി ആര്‍.സി. ഖുറേഷിയെയും സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.