TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2018

സ്വന്തം ലേഖകന്‍: രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ പൂവി’ യും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും. റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് കണ്ടത്. പാട്ട് ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു.

പാട്ടിലെ ഒറ്റ രംഗം കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ് പ്രിയാ പി. വാര്യര്‍ എന്ന സുന്ദരിക്കുട്ടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാനെത്തിയ പ്രിയയാണ് ഇപ്പോള്‍ ചിത്രത്തേക്കാളും താരം. പ്രിയ പുരികം പൊക്കുന്നതിന്റേയും ഒരു കണ്ണ് ഇറക്കുന്നതിന്റേയും രംഗങ്ങളാണ് മണിക്കൂറുകള്‍ കൊണ്ട് വൈറലായത്.

ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. മിക്ക ദേശീയ മാധ്യമങ്ങളും പ്രിയയുടെ പുരികം വാര്‍ത്തയാക്കിയപ്പോള്‍ ബംഗ്ലാദേശിലെ ടിവി ചാനലുകളും അത് ഏറ്റുപിടിച്ചു.

പ്രിയയുടെ പ്രകടനം കണ്ട് സംവിധായകന്‍ വേഷത്തില്‍ ഒരു സ്ഥാനക്കയറ്റവും നല്‍കുകയും പ്രധാന റോളിലേക്ക് പ്രിയയെ കൂടി കൊണ്ടുവരാന്‍ വേണ്ടി തിരക്കഥ തിരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന പാട്ട് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

തെരേസാ മേയ് മന്ത്രിസഭയ്ക്ക് മേല്‍ അവിശ്വാസ പ്രമേയത്തിന്റെ നിഴല്‍ വീഴുന്നു; മന്ത്രിമാരുടെ കൂട്ടരാജി തിരിച്ചടിയായി; എന്തുവന്നാലും ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടെന്ന് മേയ്
തെരേസാ മേയ് മന്ത്രിസഭയ്ക്ക് മേല്‍ അവിശ്വാസ പ്രമേയത്തിന്റെ നിഴല്‍ വീഴുന്നു; മന്ത്രിമാരുടെ കൂട്ടരാജി തിരിച്ചടിയായി; എന്തുവന്നാലും ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടെന്ന് മേയ്
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി തുടരുന്നു; പരസ്പരം മുളുകുപൊടി വാരിയെറിഞ്ഞ് ജനപ്രതിനിധികള്‍; സഭയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി സ്പീക്കര്‍
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി തുടരുന്നു; പരസ്പരം മുളുകുപൊടി വാരിയെറിഞ്ഞ് ജനപ്രതിനിധികള്‍; സഭയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി സ്പീക്കര്‍
ഉത്തര കൊറിയ പുതിയ രഹസ്യായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയ പുതിയ രഹസ്യായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്
കലിഫോര്‍ണിയ കാട്ടുതീ: മരണം 66 ആയി; 631 പേരെ കാണാനില്ല; തീനാളങ്ങളോട് പൊരുതുന്നത് 5000ത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍
കലിഫോര്‍ണിയ കാട്ടുതീ: മരണം 66 ആയി; 631 പേരെ കാണാനില്ല; തീനാളങ്ങളോട് പൊരുതുന്നത് 5000ത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍
വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയിരുന്നതായി വെളിപ്പെടുത്തല്‍
വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയിരുന്നതായി വെളിപ്പെടുത്തല്‍
കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍
കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍
വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങി; മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം; കൂടുതല്‍ തയ്യാറെടുപ്പോടെ മടങ്ങി വന്ന് ഈ മണ്ഡലകാലത്ത് തന്നെ മലകയറുമെന്ന് തൃപ്തി

സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്
പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്
More Stories..