1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികള്‍, ചൈനക്കും പാകിസ്താനുമെതിരെ ഒളിയമ്പെയ്ത് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പുറമേ നിന്നുള്ള ശക്തികളാണ്. ഭീകരര്‍ നുഴഞ്ഞു കയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും ഇടപെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇത് മതസൗഹാര്‍ദം തകര്‍ക്കുന്നതിന് വേണ്ടിയാണെന്നും മെഹബൂബ പറഞ്ഞു. കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.

പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച രാജ്‌നാഥ് സിംഗിന് മെഹബുബ നന്ദി പറഞ്ഞു. രാജ്യം മതസൗഹാര്‍ദത്തോടെ മുന്നേറുകയാണ്. അവിടെ കലാപം സൃഷ്ടിക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ആക്രമണം. പ്രതിസന്ധിയില്‍ കൂടെ നിന്ന രാജ്‌നാഥ് സിംഗിനും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും മെഹബൂബ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.