1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2016

സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ താരം മെസിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പെടുത്ത് സ്‌നാപ് ചാറ്റിലിട്ടയാള്‍ പിടിയില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്.

മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പരസ്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസ്. ദുബായില്‍ അന്താരാഷ്ര്ട കായിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെസ്സി ഡിസംബറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്‌നാപ്ചാറ്റിലാണ് പോസ്റ്റ് വന്നത്. പിന്നീട് ഈ വിഡിയോ ഫെയ്‌സ്ബുക്ക്, യുട്യൂബ് വെബ്‌സൈറ്റുകള്‍ വഴി വൈറല്‍ ആകുകയായിരുന്നു.

ഒരു തമാശക്കായാണ് സുഹൃത്തുക്കളുമായി മെസ്സിയുടെ പാസ്‌പോര്‍ട്ട് വിഡിയോ പങ്കുവച്ചതെന്നും പാസ്‌പോര്‍ട്ട് ചെക്ക് ചെയ്യുന്ന ഡെസ്‌കില്‍ നിന്നാണ് മെസ്സിയുടെ വിഡിയോ പകര്‍ത്തിയതെന്നും പ്രതി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.