1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പുകളിലായിരിക്കും മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ എത്തുക. പുതിയ ബ്രൗസര്‍ വരുമ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ മൈക്രോസോഫ്റ്റ് പിന്‍വലിക്കുമെന്നാണ് അറിയുന്നത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഒട്ടേറെ പുതിയ സവിശേഷതകളുമായാകും എഡ്ജ് ബ്രൗസര്‍ എത്തുക. ഗൂഗിള്‍ ക്രോം, ഒപ്പേറ, മൊസില്ല ഫയര്‍ഫോക്‌സ് തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കാന്‍ പോന്ന പ്രത്യേകതകള്‍ എജ്ഡില്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ ഉറപ്പുതരുന്നു.

കുറഞ്ഞ സ്പീഡ് മാത്രമുള്ള ഇന്റര്‍നെറ്റ് കണക്ഷനുകളിലും കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിനാണ് മൈക്രോസോഫ്റ്റ് എഡ്ജിന്റെ കോഡ് എഴുതിയിരിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഇയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതൊരു വലിയ മേന്മ തന്നെയാണ്. തന്നെയുമല്ല എഡ്ജ് കൂടുതല്‍ കളര്‍ഫുള്ളും എനര്‍ജറ്റിക്കുമായിരിക്കും. കെട്ടിലും മട്ടിലും ഇത് കാണാനുമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.