1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: അന്ന് മാതാപിതാക്കള്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു; ഇന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരപുത്രി; ബോളിവുഡില്‍ നിന്ന് അപൂര്‍വമായ ഒരു അതിജീവന കഥ. ബോളിവുഡ് നടന്‍ ആയിരുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ വളര്‍ത്തുമകള്‍ ദിഷാനി ചക്രബര്‍ത്തിയാണ് ഈ ജീവിത കഥയിലെ നായിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്ത കണ്ടാണ് മിഥുന്‍ ചക്രബര്‍ത്തി അധികൃതരെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് മിഥുന്‍ കുട്ടിയെ ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് അധികൃതരെ ബന്ധപ്പെടുന്നത്. ഭാര്യ യോഗിത ബാലിയും മിഥുന് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു.

ദിഷാനിയെ കൂടാതെ മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട് മിഥുന്. മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നിവരാണ് മറ്റുളളവര്‍. ദിഷാനി നാലാമത്തെ മകളായി വളര്‍ന്നു. ഈയടുത്താണ് തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിഷാനി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ഒരു മുന്‍നിര സംവിധായകനുമായി ദിഷാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.