1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015

ഭിന്ന ലിംഗക്കാരോടുള്ള അയിത്തം ലോകമെങ്ങും മങ്ങി തുടങ്ങുന്ന ഇക്കാലത്ത് അത്തരക്കാരെ മോഡലിംഗ് രംഗത്തേക്കും ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുന്നു. പദ്ധതി പ്രാവര്‍ത്തികമായിട്ടില്ലെങ്കിലും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. ബാങ്ക്‌കോക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ലോസ്ആഞ്ചലസില്‍ ഏജന്‍സി ആരംഭിക്കുന്നത്.

ആപ്പിള്‍ മോഡല്‍ മാനേജ്‌മെന്റിന് കമ്പനിയുടെ ആറ് ഭിന്നലിംഗ മോഡലുകള്‍ പങ്കെടുത്തിരുന്നു. ഭിന്നലിംഗക്കാരും മനുഷ്യരാണ് അവര്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. ഇത്തരം മോഡലിങിനായി കൂടുതല്‍ കമ്പനികളെ സമീപിക്കുമെന്നും ഏജന്‍സി വക്താവ് അറിയിച്ചു.

പുരുഷനോ സ്ത്രീയോ എന്നല്ല, മോഡലിങില്‍ തിളങ്ങണമെങ്കില്‍ ആഗ്രഹം മാത്രം മതിയെന്നു ഏജന്‍സി വക്താവ് പറഞ്ഞു. 2014ല്‍ തായ്‌ലാന്‍ഡില്‍ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തി ഏജന്‍സി മോഡലിങ് നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.