1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2019

സ്വന്തം ലേഖകന്‍: എന്റെ കുടുംബത്തെ മോദി അപമാനിച്ചു; എന്നാല്‍ മരിച്ചാലും തിരിച്ചങ്ങനെ ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മരിച്ചാലും അതേ നാണയത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും അപമാനിക്കില്ല. ഞാന്‍ ആര്‍.എസ്.എസ്സോ ബി.ജെ.പി.യോ അല്ലാത്തതാണ് അതിന് കാരണം. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. എനിക്ക് നേരെ മോദിജി എത്ര ശത്രുത വര്‍ഷിച്ചാലും ഞാന്‍ തിരിച്ച് സ്‌നേഹം നല്‍കും.

ഞങ്ങള്‍ സ്‌നേഹം കൊണ്ട് മോദിജിയെ പരാജയപ്പെടുത്തും.’ രാഹുല്‍ പറഞ്ഞു. മേഘങ്ങളെയും മാങ്ങകളെയും കുറിച്ചുള്ള സംസാരം നിര്‍ത്തി യഥാര്‍ഥ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല