1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2019

സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് ശ്രീലങ്കയെ തോല്‍പ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ചശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ശ്രീലങ്ക വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പാണ്. ലങ്കന്‍ ജനതയ്ക്ക് പ്രധാനമന്ത്രി ഇന്ത്യയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യത്തെ വിദേശതലവനാണു മോദി. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രി സെന്റ് ആന്റണീസ് പള്ളിയിലെത്തിയത്.

കൊളംബോയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരന്പരയില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 258 പേരാണു കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുള്‍പ്പെടെ ഒന്പതു ചാവേറുകളാണ് ആക്രമണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല