1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി; അബുദാബിയില്‍ മോദിയ്ക്ക് വന്‍ സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

2015ലെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് മോദി യുഎഇയിലെത്തുന്നത്. അബുദാബിയില്‍ നിര്‍മിക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ചയാണ് ചടങ്ങ്. ദുബായ് ഓപറ ഹൗസില്‍ വച്ച് മോദി യുഎഇയിലെ ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഒമാനിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി നല്‍കിയിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.