1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2017

സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 189 ആയി, സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ ഷബാബ്. ശനിയാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അബ്ദുള്ളാഹി ഫര്‍മാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങള്‍ പണവും രക്തവും ദാനം ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

2007 ല്‍ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അല്‍ക്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. വിദേശ മന്ത്രാലയമടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിനു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം. നി

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, വാഹനങ്ങള്‍ അഗ്‌നിക്കിരയായി. രണ്ടു മണിക്കൂറിനുശേഷം മൊഗാദിഷുവിലെ മെദീന ഡിസ്ട്രിക്ടിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. നിരവധിപ്പേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ മതിയായ ചികിത്സ നല്കാന്‍ ആശുപത്രി അധികൃതര്‍ ബുദ്ധിമുട്ടുന്നു. അംഗഭംഗം വന്നവരുടെ കാഴ്ച ഭയാനകമാണെന്നു മെദീന ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് യൂസഫ് പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അല്‍ഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല. 2011 വരെ ഭീകരരുടെ പിടിയിലായിരുന്ന മൊഗാദിഷു നഗരത്തെ ആഫ്രിക്കന്‍ സമാധാന സേനയുടെ സഹായത്തോടെയാണു മോചിപ്പിച്ചത്. 20,000 അംഗ സമാധാന സേന രാജ്യത്തിപ്പോഴുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.