1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2020

സ്വന്തം ലേഖകൻ: സൌദിയിലെ ഏറ്റവും വലിയ മൾട്ടി പ്ലക്​സ്​ സിനിമ തിയറ്റർ ദഹ്​റാനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്പനിയായ ‘മൂവി സിനിമാസ്’ ആണ്​ ദഹ്​റാനിലെ പ്രശസ്​തമായ മാൾ ഓഫ്​ ദഹ്​റാനിൽ തിയറ്റർ സമുച്ചയം സ്ഥാപിച്ചത്​.​ കഴിഞ്ഞ ദിവസം ദഹ്​റാൻ മുനിസിപ്പാലിറ്റി മേധാവി എൻജി. മുഹമ്മദ്​ ബിൻ ജാസിം അൽജാസിം മൾട്ടിപ്ലക്​സ്​ തി​യറ്ററി​െൻറ ഉദ്​ഘാടനം നിർവഹിച്ചു​. രാജ്യത്തെ വിവിധ ​കമ്പനി പ്രതിനിധികൾ, കലാകാരന്മാർ, മാധ്യമ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ടവർക്കായി ഏറ്റവും പുതിയ അമേരിക്കൻ ചിത്രമായ ‘ആൻറിബെല്ലം’ ആദ്യമായി പ്രദർശിപ്പിച്ചു.

18 സ​​്ക്രീനുകളുള്ള മുവീ സിനിമാസിൽ 2,368 സീറ്റുകളാണുള്ളത്​. ജൂനിയർ, സ്​റ്റാൻഡേഡ് എന്നിവക്ക്​ പുറമേ മൂവി സ്യൂട്ടുകൾ, സ്‌ക്രീൻ എക്‌സ്, ഒനിക്‌സ്, ഡോൾബി സിനിമ എന്നിവയുൾപ്പെടെ ആധുനിക സാ​ങ്കേതിക തികവി​െൻറ ​ൈവവിധ്യങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്​. മൂവീ സിനിമാസി​െൻറ 10ാമത്തെ ശാഖയാണ്​ പുതുതായി ദഹ്​റാനിൽ ആരംഭിച്ചിരിക്കുന്നത്​. റിയാദ്, ജിദ്ദ, ജൂബൈൽ, അൽഅഹ്സ, അൽഖോബാർ എന്നിവിടങ്ങളിലാണ്​ മുമ്പ്​ തിയറ്ററുകൾ തുറന്നത്​. ദഹ്​റാനിലെ പ്രവർത്തനം മാർച്ചിൽ ആരംഭിക്കാനിരിക്കെയാണ്​ കോവിഡ് ലോക്​ ഡൗൺ ആരംഭിച്ചത്​. നിലവിൽ കോവിഡ്​ പ്രതിസന്ധികൾ മാറിവരുന്ന സാഹചര്യത്തിലാണ്​ മുഴുവൻ നിയമങ്ങളും പാലിച്ചു​െകാണ്ട്​ തി​യറ്റർ തുറന്നിരിക്കുന്നത്​.

അത്യാധ​ുനിക സാ​ങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകർക്ക്​ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച്​ ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ്​ മൂവീ സിനിമാസ്​ ലക്ഷ്യമിടുന്നതെന്ന്​ മാർക്കറ്റിങ്​​ ഡയറക്​ടർ മഹ​മൂദ്​ മിർസ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത്​ നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കൾക്കായി സമർപ്പിക്കുക എന്നതാണ്​ തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്​റാൻ മാളിലെ മൂവീ സിനിമാസ്​ അറിയപ്പെടുമെന്ന്​​ അദ്ദേഹം ആവർത്തിച്ചു. സൌദിയുടെ ചരിത്രഗണങ്ങളെ മാറ്റിപ്പണിയുന്നതിനുള്ള ഇടം കൂടിയായാണ്​ ഇത്തരം തി​യറ്ററുകളെ വിലയിരുത്തുന്നത്​.

ബഹ്​റൈനിലേക്കുള്ള സ്വദേശികളുടെ ഒഴുക്ക്​ നിയന്ത്രിക്കാനും ഇതു സഹായകമാകുമെന്ന്​ കരുതുന്നു. മികച്ച ഇന്ത്യൻ സിനിമകളും മൂവീ സിനിമാസിൽ ഇടം പിടിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. നേരത്തേ മമ്മൂട്ടി ചിത്രമായ “മാമാങ്കം” ദമ്മാമിൽ പ്രദർശനത്തിനെത്തിയപ്പോൾ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.