1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2018

സ്വന്തം ലേഖകന്‍: മൈ സ്റ്റോറിയിലൂടെ വീണ്ടും കൈ കോര്‍ത്ത് പാര്‍വതിയും പ്രിഥ്വിരാജും; ട്രെയിലര്‍ പുറത്തുവിട്ട് ആശംസകളുമായി മമ്മൂട്ടി. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്?റ്റോറിയുടെ ട്രൈലര്‍ ഫേസ്?ബുക്കിലൂടെ പങ്കുവെച്ച്? നടന്‍ മമ്മൂട്ടി. രോഷ്?നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചി?ത്രത്തിനെതിരെ നേരത്തെ ഡിസ്?ലൈക്? ക്യാമ്പയിനുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ക്ക്? യൂട്യൂബില്‍ റൊക്കോര്‍ഡ്? ഡിസ്?ലൈക്കുകളാണ്? ലഭിച്ചത്?.

സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തുന്നു. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് മൈ സ്റ്റോറിയുടെതെന്ന് റോഷ്ണി പറഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.