1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2018

സ്വന്തം ലേഖകന്‍: റഷ്യന്‍ പോലീസിനെ വട്ടംകറക്കി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 27 ജോഡി കൈപ്പത്തികള്‍. നദീദ്വീപായ കബറോവ്‌സ്‌കില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മനുഷ്യരുടെ കൈപത്തികള്‍ കണ്ടെത്തിയത്. റഷ്യ, ചൈന അതിര്‍ത്തിക്ക് കിലോമീറ്ററുകള്‍ അകലെയാണ് കൈപ്പത്തികള്‍ കണ്ടെത്തിയ കബറോവ്‌സ്‌ക് ദ്വീപ്. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ബാഗും അതിനുള്ളില്‍ കൈപ്പത്തികളും കണ്ടെത്തുകയായിരുന്നു.

ഇവ എവിടെ നിന്ന് വന്നു എന്ന അന്വേഷണമായിരുന്നു പിന്നെ. ഡിറ്റക്ടീവ് നോവലുകളില്‍ വായിച്ചു മാത്രം പരിചയിച്ച കാര്യം നേരില്‍ക്കണ്ടതിന്റെ ഞെട്ടലിലായിരുന്നു ജനങ്ങള്‍. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പല തരത്തിലുള്ള വിശദീകരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നത്. കൈപ്പത്തികള്‍ കണ്ടെത്തിയതിനു സമീപം മെഡിക്കല്‍ ബാന്‍ഡേജുകളും ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് കൂടുകളും കണ്ടെത്തിയെന്നും അതുകൊണ്ട് ഇവ ഏതെങ്കിലും ആശുപത്രിയില്‍ നിന്ന് അശാസ്ത്രീയമായ രീതിയില്‍ ഉപേക്ഷിച്ചതാവാമെന്നുമായിരുന്നു ഔദ്യോഗിക അന്വേഷണസംഘം നല്കിയ ആദ്യ വിശദീകരണം.

അജ്ഞാതമായ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പ് കൈപ്പത്തികള്‍ ആശുപത്രികളില്‍ മുറിച്ചുമാറ്റാറുണ്ടത്രേ. ഏതെങ്കിലും വിധത്തില്‍ പിന്നീട് മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ വിരലടയാളം ശേഖരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്ന വാദവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സൈബീരിയന്‍ ടൈംസ് പിന്നാലെ പുറത്തുവിട്ടു.
മൃതദേഹങ്ങളില്‍ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന കൈപ്പത്തികള്‍ ഫോറന്‍സിക് ലാബുകളില്‍ സൂക്ഷിക്കേണ്ടതിനു പകരം എങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നതിന് വിശദീകരണം ഇനിയും ലഭ്യമായിട്ടില്ല. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതില്‍ വീഴ്ച്ച വന്നതാണോ എന്ന കാര്യത്തിനും സ്ഥിരീകരണമില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.