1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2019

സ്വന്തം ലേഖകന്‍: ’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ശരീരഭാരം ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരം കുറച്ചുവെന്നും നര്‍ഗീസ് പറയുന്നു.

80 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ജീവിതരീതിയില്‍ കൊണ്ടുവന്ന മാറ്റവും അച്ചടക്കവും 20 കിലോയോളം കുറക്കാന്‍ സാഹായിച്ചുവെന്നും നര്‍ഗീസ് പറയുന്നു. തനിക്കിത് സാധിച്ചുവെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധിക്കുമെന്നും ആരാധകരോട് ആഹ്വാനം ചെയ്യുകയാണ് നടി.

മനസ്സില്‍ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക, ശരീരത്തിന് ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. ഈ യാത്രയില്‍ നിങ്ങള്‍ എനിക്കൊപ്പം ചേരൂ നര്‍ഗീസ് കുറിച്ചു. റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നര്‍ഗീസ് ഫക്രി. മദ്രാസ് കഫേ, കിക്ക്, സ്‌പൈ, അസര്‍, ഹൗസ് ഫുള്‍ 3 തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ നര്‍ഗീസ് വേഷമിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.