1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ഫ്രാന്‍സിനെ വിട്ടുപോകില്ലെന്ന് ന്യൂ കാലിഡോണിയ; സ്വാതന്ത്ര്യം വേണ്ടെന്ന് ഹിതപരിശോധനയില്‍ 56 ശതമാനം പേര്‍. പസിഫിക് സമുദ്രത്തിലെ ന്യൂ കാലിഡോണിയ ദ്വീപ് ഫ്രാന്‍സിനു കീഴില്‍ തുടരും. ഇന്നലെ നടത്തിയ ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 56 ശതമാനത്തിലധികവും ഫ്രാന്‍സിന്റെ കീഴില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു.

ഫ്രാന്‍സില്‍നിന്ന് 18,000 കിലോമീറ്റര്‍ അകലെയാണ് ന്യൂകാലിഡോണിയ. ജനസംഖ്യ 2,69,000. ഇതില്‍ 40 ശതമാനം കനാക്‌സ് എന്നറിയപ്പെടുന്ന തദ്ദേശവാസികളാണ്. ഫ്രഞ്ച് റിപ്പബ്‌ളക്കിലും അതിന്റെ മൂല്യങ്ങളിലുമുള്ള വിശ്വാസത്തിനു തെളിവാണു ഹിതപരിശോധനാഫലമെന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ പറഞ്ഞു.

അതേസമയം ഹിതപരിശോധനാ ഫലം അറിവായതിനെത്തുടര്‍ന്ന് ദ്വീപില്‍ ചിലര്‍ അക്രമം അഴിച്ചുവിട്ടു. നിരവധി കാറുകള്‍ അഗ്‌നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.