1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ബെര്‍ണി സാന്‍ഡേഴ്‌സ്. തെരഞ്ഞെടുപ്പ് ക്യാംപെയിനുകളിലൊക്കെ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാവാണ് ബെര്‍ണി. വെര്‍മോന്റിലെ സ്വതന്ത്ര സെനേറ്ററും സെല്‍ഫ് ഡിസ്‌ക്രൈബ്ഡ് സോഷ്യലിസ്റ്റുമായ ബെര്‍ണി ന്യൂയോര്‍ക്ക് ടൈംസ് മാഗസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സംസാരവിഷയങ്ങളില്‍ ഒന്ന്.

ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്റെ ലേഖിക അനാ മാരി കോക്‌സും ബെര്‍ണി സാന്‍ഡേഴ്‌സും നടത്തിയ അഭിമുഖത്തിലെ വിവാദമായ ചോദ്യവും ഉത്തരവും ഇങ്ങനെ.

ചോദ്യം; ഹിലരി ക്ലിന്റന്റെ തലമുടിക്ക് നിങ്ങളുടേതിനേക്കാള്‍ സൂക്ഷ്മപരിശോധന ലഭിക്കുന്നു, അത് ഉചിതമാണെന്ന് തോന്നുന്നുണ്ടോ

ഉത്തരം; ഹിലരിയുടെ തലമുടിക്ക് എന്റെ തലമുടിയേക്കാള്‍ സൂക്ഷ്മപരിശോധന ?

ചോ; അതേ

ഉ; ഇതാണോ നിങ്ങള്‍ ചോദിക്കുന്നത്

ചോ; അതേ

ഉ; ശരി, അനാ, പരുക്കനാവാനല്ല എന്റെ ഉദ്ദേശ്യം. ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും ഗൗരവമുള്ള ചോദ്യങ്ങളുണ്ടോ ?

ചോ; ഇത് ഗൗരവമുള്ള ഒരു ചോദ്യമാണെന്ന് എനിക്ക് പറയാം, കാരണം ഇതിലൊരു ലിംഗപരമായ കാരണമുണ്ട്.

ഉ; എന്റെ മുടി എങ്ങനെയാണ് ഹിലരിയുടെ മുടി എങ്ങനെയാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ആശങ്കപ്പെട്ട് തുടങ്ങുമ്പോള്‍ അതൊരു വലിയ പ്രശ്‌നമാണ്. വെള്ളത്തില്‍ മുങ്ങി പോകാതെ തങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കേണ്ടത് എങ്ങനെയെന്ന് ആശങ്കപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുള്ള നാടാണിത്. ഏത് സ്ഥാനാര്‍ത്ഥിക്കാണ് അവരുടെ ജീവിതം പച്ചപിടിപ്പിക്കാന്‍ കഴിയുന്നതെന്നാണ് അവര് ചിന്തിക്കുന്നത്. എല്ലാ ആളുകള്‍ക്കും ആരോഗ്യപരിപാലനം നല്‍കാന്‍ കഴിയാത്ത രാജ്യമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ മാധ്യമങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മുടിയെക്കുറിച്ച് ആശങ്കപ്പെടാനാണ്.

ചോ; വനിതാ സ്ഥാനാര്‍ത്ഥികള്‍ എങ്ങനെ കാണപ്പെടുന്നു എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന കാര്യം യാഥാര്‍ത്ഥ്യമാണ്.

ഉ; അങ്ങനെയായിരിക്കാം, പക്ഷെ അത് തീര്‍ച്ചയായും തെറ്റാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.