1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടര്‍മാരില്‍ അഞ്ചു പേര്‍ക്ക് പ്രധാനമന്ത്ര ഡേവിഡ് കാമറൂണ് ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി ശമ്പളമുണ്ടെന്ന് കണക്കുകള്‍. 142,500 പൗണ്ടാണ് കാമറൂണിന്റെ ശബളം. ഇതിന്റ അഞ്ചിരട്ടിയോളമാണ് ഇവരുടെ ശമ്പളം. പ്രതിവര്‍ഷം 690,000 പൗണ്ട് വരുമിത്. എന്‍എച്ച്എസിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ദന്ത ഡോക്ടര്‍മാരാണിവര്‍.

എന്‍എച്ച്എസിലെ 11 ഡോക്ടര്‍മാര്‍ ഒരു വര്‍ഷം 400,000 പൗണ്ട് മുതല്‍ 500,000 പൗണ്ട് വരെ ശമ്പളം മേടിക്കുന്നവരാണ്. രണ്ട് ലക്ഷം പൗണ്ടില്‍ കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 177 പേരുണ്ട് എന്‍എച്ച്എസില്‍. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ പ്രതിഫലം നേടുന്ന 1600 പേരുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമട്ടുന്ന എന്‍എച്ച്എസിലാണ് ഇത്രയും ഉയര്‍ന്ന ശമ്പളം മേടിച്ച് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത് എന്നതാണ് ഇതിലെ വാര്‍ത്താ പ്രാധാന്യം.

ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ ലോ അനുസരിച്ച് എന്‍എച്ച്എസ് ദന്ത ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പെന്‍ഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് പേര്‍ 500,000 പൗണ്ടിന് മുകളില്‍ പെന്‍ഷന്‍ പറ്റുന്നുണ്ടെന്ന് കാണുന്നു. സ്വകാര്യമായി നടത്തുന്ന പ്രാക്ടീസിന് ലഭിക്കുന്ന പണത്തിന് പുറമെയാണിത്.

എന്‍എച്ച്എസില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ പോരായ്മ രൂക്ഷമാണ്. നേഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും അഭാവം പലപ്പോഴും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ തീറ്റി പോറ്റുന്നത് അഭികാമ്യമല്ലെന്നാണ് രോഗികളുടെ കൂട്ടായ്മയും മറ്റും പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.