1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

പോപ്പ് ഗായിക നിക്കി മിനാഷിന്റെ വേള്‍ഡ് ടൂറില്‍ അംഗമായിരുന്ന ആളെ കുത്തിക്കൊന്നു. ഫിലാഡല്‍ഫിയയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഇയാള്‍ക്ക് കുത്തേറ്റ് കൊല്ലപ്പെട്ടതും മറ്റൊരാള്‍ക്ക് പരുക്കേറ്റതും. ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ഡെവൊന്‍ പിക്കറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ ആളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒന്നിലേറെ തവണ ഇയാള്‍ക്ക് കുത്തേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. രുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ക്ക് കൈയിലാണ് കുത്തേറ്റത്. അതുകൊണ്ട് ആന്തരിക അവയവങ്ങള്‍ക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

ഫിലാഡെല്‍ഫിയയിലെ ബാറിനുള്ളില്‍ ആരംഭിച്ച വാക്കേറ്റവും വഴക്കുമാണ് കത്തി കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.

മാര്‍ച്ച് 16ന് നടക്കേണ്ടുന്ന വേള്‍ഡ് ടൂറിന്റെ മുന്നൊരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് ടൂര്‍ ടീമിലുള്ള ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ബുദ്ധിശൂന്യമായ മറ്റൊരു ആക്രമണം ഒരു വലിയ മനുഷ്യന്റെ ജീവനെടുത്തെന്ന് നിക്കി മിനാഷ് ട്വീറ്റ് ചെയ്തു. ഫിലാഡല്‍ഫിയ കൊലപാതകത്തെക്കുറിച്ചുള്ള ടെലിവിഷന്‍ റിപ്പോര്‍ട്ടിന്റെ ലിങ്കും നിക്കി മിനാഷ് ട്വിറ്റര്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.