1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രം വിലക്ക് വാങ്ങാന്‍ ആളില്ല, വില 476 കോടി രൂപയോളം. നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ഭലെസെഡി ലാ റോണയാണ് ലേലത്തിന് വച്ചെങ്കിലും വാങ്ങാന്‍ ആളില്ലാതെ അനാഥമായത്.

വജ്രം വാങ്ങാന്‍ ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. 100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്. 250 കോടിയിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ വജ്രം ബോട്‌സ്വാനയിലെ കാരോ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്തത്.

1,109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് ലേലത്തിന് വച്ചത്. ഏഴു കോടി യുഎസ് ഡോളര്‍ ( ഏകദേശം 476 കോടി രൂപ) വിലയിട്ട വജ്രം വാങ്ങാന്‍ ഏതെങ്കിലും സമ്പന്നര്‍ എത്തുന്നതും കാത്തിരിക്കുകയാണ് സംഘാടകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.