1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2017

സ്വന്തം ലേഖകന്‍: ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധം, മാംസ ഭക്ഷണം, മോശം കൂട്ടുകെട്ടുകള്‍ എന്നിവ ഒഴിവാക്കുക, ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കൂട്ടുകെട്ടുകളും ഉപേക്ഷിക്കുക എന്നിങ്ങനെ വിചിത്ര ഉപദേശങ്ങളാണ് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ ഉള്ളത്.

അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്നും അകന്നു നില്‍ക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചെലവഴിക്കുക, മുറിയില്‍ സംഗിയുള്ള ചിത്രങ്ങള്‍ മാത്രം തൂക്കുക, ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ നല്ലത്. ശാന്തരായി ഇരിക്കുക ഇവയൊക്കെയാണ് ഗര്‍ഭിണികള്‍ക്കായി ബുക്ക്‌ലെറ്റ് മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

ലഘുലേഖ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്കാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ‘മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍’ എന്ന പേരിലുള്ള പുസ്തകം ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയാണ് തയ്യാറാക്കിയത്. ജീവിതത്തിന്റെ സകല മേഖലകളിലും മാംസ നിരോധം ഏര്‍പ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായുള്ള വിവാദ നിര്‍ദ്ദേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.