1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2017

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലേക്കു കടക്കാന്‍ ശ്രമിച്ച സ്വന്തം സൈനികനെ ഉത്തര കൊറിയ വെ!ടിവച്ചിട്ടു. നാല്‍പത് റൗണ്ട് വെടിവയ്ക്കുകയും അഞ്ചു തവണ മര്‍ദിക്കുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ സേന അറിയിച്ചു. തിങ്കളാഴ്ച പാന്‍മുന്‍ജോം പ്രവിശ്യയിലാണു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ സൈനികന്‍ ദക്ഷിണ കൊറിയയില്‍ ചികില്‍സയിലാണെന്നാണ് സൂചന.

ഉത്തര കൊറിയന്‍ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികനെതിരെ വെടിവയ്പ്പുണ്ടായത്. വാഹനത്തിലെത്തിയ സൈനികന്‍ ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി നീങ്ങിയതോടെയായിരുന്നു വെടിവയ്പ്പ്. കെട്ടിടത്തിന്റെ മറവിലൊളിച്ച ഇയാളെ പിന്നീട് ദക്ഷിണ കൊറിയന്‍ സേന രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സൈനികന്റെ നില അതീവ ഗുരുതരമാണ്.

അതേസമയം, ഉത്തര കൊറിയയുടെ അതിര്‍ത്തി രക്ഷാസേനയില്‍ ഉള്‍പ്പെടുന്ന സൈനികനല്ല പിടിയിലായതെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തല്‍. സൈനിക യൂണിഫോമില്‍നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ ഉത്തര കൊറിയ ഇതുവരെ തയാറായിട്ടില്ല. ഇരു കൊറിയകളുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്ന അതിസുരക്ഷാ മേഖലയായ പാന്‍മുന്‍ജോമില്‍ യുഎസ് നേതൃത്വത്തിലുള്ള യുഎന്‍ സേനയുടേയും മേല്‍നോട്ടമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.