1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2020

സ്വന്തം ലേഖകൻ: രാജ്യത്ത്​ ബലിപെരുന്നാളിന്റെ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഓഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ്​ ദിവാൻ ഓഫ്​ റോയൽ കോർട്ടിന്റെ ഉത്തരവ്​.

നേരത്തേ ജൂലൈ 30 മുതൽ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്​. പെരുന്നാൾ പൊതുഅവധിക്ക്​ ശേഷമുള്ള വാരാന്ത്യ അവധിയും കഴിഞ്ഞ്​ ആഗസ്​റ്റ്​ ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന്​ ദിവാൻ ഓഫ്​ റോയൽ കോർട്ടിന്റെ ഉത്തരവിൽ പറയുന്നു.

ദുബായിൽ സ്പെഷ്യൽ ബലി പെരുന്നാള്‍ ആഘോഷം

ദുബായിൽ ‌ഇത്തവണ സ്പെഷ്യൽ ബലിപെരുന്നാള്‍ ആഘോഷം; കോവി‍ഡ് 19 നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ദുബായ് വേനൽക്കാല വിസ്മയ (ഡിഎസ്എസ്) ത്തിന്റെ ഭാഗമായി നിരവധി ആഘോഷങ്ങളാണ് ഒരുങ്ങുന്നത്. കുടുംബങ്ങൾക്കായി തത്സമയ സംഗീതം, ആകർഷകമായ കായിക പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

ഡിഎസ്എസിന്റെ ഭാഗ്യമുദ്രയായ മൊദേഷിനെയും പുതിയ സുഹൃത്ത് ഡാനയെയും ഒാഗസ്റ്റ് രണ്ടു മുതൽ ഏഴു വരെ ഫെസ്റ്റിവൽ സിറ്റി മാൾ സന്ദർശിക്കുന്നവർക്ക് കണ്ടുമുട്ടാം. ഇരുവരും നൃത്തം ചെയ്തും മറ്റും സന്ദർശകരെ രസിപ്പിക്കും.

സിറ്റി വാക്, മിറാസ് എന്നിവിടങ്ങളിൽ നഗരഫാഷൻ–ലൈഫ് സ്റ്റൈൽ, റിടെയിൽ എന്റർടൈൻമെന്റ്, തത്സമയ കലാപരിപാടികൾ എന്നിവ ഒന്നാം പെരുന്നാൾ ദിനം(30) മുതൽ ഒാഗസ്റ്റ് 31 വരെ കാണാം. ദുബായ് സിറ്റി വോക്കിലെ ദുബായ് കാൻവാസിൽ രാജ്യാന്തര തെരുവു ചിത്രകാരൻ ജുവാണ്ട്രസ് വെറയുടെ വിസ്മയിപ്പിക്കുന്ന 3ഡി കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.

കൂടാതെ, യുഎഇയിലെ ചിത്രകാരന്മാർ @ആർട്കൽ13 എന്ന വേദിയിലും അണിനിരക്കും. ദ് ഔട് ലറ്റ് വില്ലേജ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, അൽ സീഫ്, ദ് ബീച്ച്, മാൾ ഒാഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിലും പരിപാടികൾ അരങ്ങേറും. മാളുകളില്‍ 250 ദിർഹം ചെലവഴിച്ചാൽ 3,50,000 ദിർഹത്തിന്റെ വരെ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഒാഗസ്റ്റ് 29 വരെയാണ് ഈ ക്യാംപെയിൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.