1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്നു പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ‘രാജ്യാന്തര രക്ഷാസേന’യെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കരടുപ്രമേയം തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്യും. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ കുവൈത്ത് ആണു കരടുപ്രമേയം വിതരണം ചെയ്തത്.

30 ദിവസത്തിനകം പലസ്തീന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടി ഉറപ്പുവരുത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോടു പ്രമേയം ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിടുമ്പോള്‍, ഇസ്രയേലിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന യുഎസ് വീറ്റോ അധികാരം പ്രയോഗിക്കാനാണു സാധ്യത. ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ കഴിഞ്ഞ തിങ്കളാഴ്ച മാത്രം 62 പേരാണു കൊല്ലപ്പെട്ടത്.

ആറാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടതു നൂറിലേറെപ്പേരും. ഈ പശ്ചാത്തലത്തിലാണു യുഎന്‍ പ്രമേയം കൊണ്ടുവന്നത്. അതിനിടെ, ഇസ്രയേല്‍ സൈന്യം പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ നടത്തിയ കുറ്റകൃത്യങ്ങളില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന് അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. ഗാസ അതിക്രമം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ വയ്ക്കാന്‍ ജനീവയില്‍ ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ കൗണ്‍സിലും യോഗം ചേര്‍ന്നു. റമസാന്‍ പ്രമാണിച്ചു ഗാസ നിവാസികള്‍ക്കായി അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചതായി ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.