1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഈ സ്‌നേഹം 100 ദശലക്ഷം ഡോളറിനെക്കാള്‍ വിലയുള്ളത്; ഇത് പ്രവാസി മലയാളിയുടെ വിജയമമെന്നും മുഖ്യമന്ത്രി അബുദാബിയില്‍. യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ വലയുന്ന സമയത്ത് യു.എ.ഇ നല്‍കുന്ന സ്‌നേഹം കേരളത്തിന്റെ കരുത്താണ്. അത് 100 ദശലക്ഷം ഡോളറിനെക്കാള്‍ വിലയുള്ളതാണ്. ഇത് പ്രവാസി മലയാളിയുടെ പ്രവര്‍ത്തനവിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ചു 4000 കോടി രൂപയില്‍ കൂടുതല്‍ കേന്ദ്രത്തോട് ചോദിക്കാനാവില്ല. ഭവനനിര്‍മാണത്തിന് മാത്രം 5,650 കോടി രൂപ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അബുദാബിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. യു.എ.ഇ കാബിനറ്റ് സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ മുഖ്യമന്ത്രിക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്ന് യു.എ.ഇ മന്ത്രി ശൈഖ് നെഹ്യാന്‍ പറഞ്ഞു. മലയാളികളുടെ ഒത്തൊരുമയില്‍ കേരളത്തെ പുനര്‍നിര്‍മിക്കാനാവും. യു.എ.ഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. നല്ല കാലത്തും മോശം കാലത്തും ഞങ്ങള്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ലുലു ഗ്രൂപ്പ് സീനിയര്‍ മാനേജ്മന്റെ് ജീവനക്കാര്‍ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് തീരുമാനം. ലുലു ഗ്രൂപ്പിന്റെ 48,600 ജീവനക്കാരും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകണമെന്നും എം.എ യൂസഫലി അഭ്യര്‍ഥിച്ചു.

കേരളം യുഎഇയുടെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ജനതയാണ്. കേരളത്തെ പിന്തുണയ്ക്കുന്നതിനു അവരെ അടുത്തറിയുന്നവര്‍ എന്ന നിലയില്‍ യുഎഇ സമൂഹവും നേതാക്കളും ഒത്തുചേര്‍ന്നതായും ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.