1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2016

സ്വന്തം ലേഖകന്‍: തരംഗമാകുന്ന പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം ഒഴിവാക്കണമെന്ന് അധികൃതര്‍. വിര്‍ച്വല്‍ റിയാലിറ്റി സങ്കേതം ഉപയോഗിച്ച് നമുക്കു മുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോന്‍ ഗോ. നാസിസത്തിന്റെ ഇരകള്‍ക്കായി വാഷിങ്ടണില്‍ നിര്‍മിച്ച ഹോളോകോസ്റ്റ് മ്യൂസിയവും വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷനല്‍ സെമിത്തേരിയും പോക്കിമോന്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളായി ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോക്കിസ്റ്റോപ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. പോക്കിമോന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തേടി ഗെയിം ആരാധകര്‍ മ്യൂസിയത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് ഗെയിമില്‍നിന്ന് ഈ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. സെമിത്തേരിയിലോ മ്യൂസിയത്തിലോ ഗെയിം അനുവദിക്കില്ലെന്നും അത് അനുയോജ്യമല്ലെന്നും വക്താവ് സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലായാണ് ഹോളോകോസ്റ്റ് മ്യൂസിയവും സെമിത്തേരിയും പോക്കിസ്റ്റോപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഗെയിം നിര്‍മാതാക്കളായ നിന്‍ഡകോ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. യു.എസ്, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പുറത്തിറക്കിയ പോക്കിമോന്‍ ഗോ, വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ യഥാര്‍ഥ സ്ഥലങ്ങളിലുണ്ടെന്ന് തോന്നുകയും അത് തേടിപ്പോവുകയുമാണ് ഗെയിം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.