1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2019

സ്വന്തം ലേഖകന്‍: മാര്‍പ്പാപ്പയും ഇമാം ഷെയ്ഖും ശരിക്കും ‘ലിപ് ലോക്ക്’ ചുംബനം നടത്തിയോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വെയ്ബും ലിപ് ലോക്ക് ചുംബനം നടത്തിയോ എന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചാ വിഷയം.

റൊയിറ്റേഴ്‌സിന്റെ ഒരു ചിത്രമാണ് ഇത്തരം ഒരു പ്രചരണത്തിന് വഴി തെളിച്ചത്. യു.എ.ഇയിലെ അബുദാബിയില്‍ നടന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ വെച്ചായിരുന്നു ഈ ചിത്രം എടുത്തത്. പര്‌സ്പരം ആലിംഗനം ചെയ്ത് കവിളില്‍ ചൂംബിക്കാന്‍ ഒരുങ്ങുന്ന മാര്‍പ്പാപ്പയുടെയും ഇമാമിന്റെയും ചിത്രം പ്രത്യേക ആംഗിളില്‍ എടുത്തതോടെ ഇരുവരും ലിപ് ലോക് ചുംബനം നടത്തുന്നയി തെറ്റിധരിക്കുകയായിരുന്നു.

എന്നാല്‍ ചിത്രം പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ സൈബര്‍ പ്രചാരണങ്ങളും ശക്തമായി. ഇരുവരും സ്വവര്‍ഗ രതിക്കാരാണെന്നും ഇരുവര്‍ക്കും ഓരോ റൂം നല്‍കണമെന്നും ആളുകള്‍ കമന്റ് ചെയ്യാന്‍ തുടങ്ങി. മതഗ്രന്ഥത്തില്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയുമാണെന്നും എന്താണ് ഇരുവരുടെയും മതഗ്രന്ഥങ്ങളെ കുറിച്ച് പറയാന്‍ ഉള്ളതെന്നും ചിലര്‍ ചോദിച്ചു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തീവ്രവാദത്തിനെതിരെ ഇരുവരും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ഒപ്പുവെയ്ക്കുകയും പരസ്പരം ചുംബനം നല്‍കി ആലിംഗനം ചെയ്യുകയുമായിരുന്നു. പരിപാടിയില്‍ നിന്നുള്ള മറ്റ് ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ കെട്ടടങ്ങിയ മട്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.