1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2018

സ്വന്തം ലേഖകന്‍: കുളി കഴിഞ്ഞ് പാട്ടിനൊപ്പം ഒന്ന് ചുണ്ടനക്കിയപ്പോള്‍ അച്ഛനും കുഞ്ഞാവയും വൈറല്‍; വീഡിയോ കണ്ടത് ലക്ഷങ്ങള്‍. കുളി കഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞാവയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. പ്രശസ്ത സംഗീത ബാന്‍ഡായ മറൂണ്‍ 5ന്റെ ഗേള്‍സ് ലൈക്ക് യൂ എന്ന പ്രശസ്ത ഗാനത്തിന്റെ അകമ്പടിയില്‍ രസകരമായ ഒരുപിടി നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ അച്ഛനും മകളും.

പാട്ടിനൊപ്പിച്ച് അച്ഛന്‍ ചുണ്ടനക്കുമ്പോള്‍ കുഞ്ഞാവയും ഒപ്പമുണ്ട്. അച്ഛന്റെ ഒക്കത്തിരുന്ന് നൃത്തമാടിയുള്ള കുഞ്ഞാവയുടെ ഈ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും ചെയ്തു. വിസ്തരിച്ചുള്ള കുളിക്ക് ശേഷമാണ് ഇരുവരുടേയും പ്രകടനം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്നാല്‍ ഈ ‘വൈറല്‍ ഡാഡും കിഡും’ ആരാണെന്ന് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.