1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: റെയില്‍ പാളങ്ങളില്‍ അതിസാഹസികമായി ഫോട്ടോഷൂട്ട്, യുഎസിലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ട്രെയിനിടിച്ചു മരിച്ചു. നാലാഴ്ച ഗര്‍ഭണിയായ ഫ്രഡ്‌സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയായ മോഡലിനാണ് ട്രാക്കിലെ ഫോട്ടോഷൂട്ടിനിടെ ദാരുണാന്ത്യം സംഭവിച്ചത്. യുവതി രണ്ടു പാളങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ഒരു പാളത്തില്‍ ക്കൂടി ട്രെയിന്‍ പാഞ്ഞടുക്കുന്നതു കണ്ട മോഡല്‍ തൊട്ടടുത്ത പാളത്തിലേക്ക് കടക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിന്ന് ക്യാമറാമാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ബ്രയാനിലെ ബ്ലിന്‍ കോളജ് വിദ്യാര്‍ഥിനായ ഫ്രഡ്‌സാനിയ മോഡലിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി താത്കാലികമായി പഠനം ഉപേക്ഷിച്ചിരിക്കുകയായിരുന്നു. കാമുകനായ ഡാര്‍നെല്‍ ചാറ്റ്മാനൊപ്പം വിവാഹം നിശ്ചയിച്ചിരുന്ന ഫ്രഡ്‌സാനിയ നാലാഴ്ച ഗര്‍ഭിണിയാണെന്നു കഴിഞ്ഞ ദിവസമാണ് ഉറപ്പായത്. ഇതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരുമെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.