1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

ബ്രിട്ടണിലെ ജയിലുകളില്‍ കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ 500 കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇവരുടെ പേരില്‍ ഒരുദ്യോഗസ്ഥന് പോലും വിചാരണ നേരിടേണ്ടി വരികയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയ്‌സ് റിലേഷന്‍സാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത വര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും ജീവന്‍സംരക്ഷിക്കുന്നതിനായി യാതൊരുവിധ ശ്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജയിലില്‍ സംഭവിച്ച മരണങ്ങളിലേറെയും വംശീയ വിദ്വേഷം കൊണ്ടുണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഓരോ വര്‍ഷവും മരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ബ്ലാക്ക് ആന്‍ഡ് മൈനോരിറ്റി മരണങ്ങളില്‍ 348 എണ്ണം ജയിലിലാണ് സംഭവിച്ചിട്ടുള്ളത്. 137 പേര്‍ മരിച്ചത് പൊലീസ് കസ്റ്റഡിയിലാണ്. 24 മരണങ്ങള്‍ ഇമ്മിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററിലുമാണ് സംഭവിച്ചത്.

മരണങ്ങളില്‍ ഏറെയും സംഭവിച്ചത് മര്‍ദ്ദനമേറ്റിട്ടാണെന്നുമുള്ള സൂചന റിപ്പോര്‍ട്ടിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.