1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2018

സ്വന്തം ലേഖകന്‍: 2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്.

അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പന്‍ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലിഷ് വേര്‍ഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും ഷാജി നടേശന്‍ പറയുന്നു.

സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാല്‍ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പനു വേണ്ടിയും ആവശ്യമായി വരിക.

മാത്രമല്ല അയ്യപ്പന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഭാഗങ്ങളില്‍ പൃഥ്വിയുടെ ആവശ്യമില്ല,നാല് ഷെഡ്യൂളുകളായി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശന്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരു സിനിമയിലുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.