1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2020

സ്വന്തം ലേഖകൻ: ഈ വർഷത്തെ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിക്കുന്ന രാജ്യത്തെ സ്വകാര്യ ആശുപത്രികളു​െട വിവരങ്ങൾ പുറത്തുവിട്ടു. ആകെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലാണ്​ ഇതോടെ സൗജന്യ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യമുണ്ടാവുക. ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത്​ കെയർ കോർപറേഷൻ (പി.എച്ച്​.സി.സി), ഹമദ്​ മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്​തമായാണ്​ 2022 – 2021 വർഷത്തെ ദേശീയ ഇൻഫ്ലുവൻസ വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്​.

ഉന്നത ഗുണനിലവാരമുള്ള വാക്​സിൻ ആണ്​ പകർച്ചപ്പനി കുത്തിവെപ്പിനായി രാജ്യത്ത്​ എത്തിച്ചിരിക്കുന്നത്​. കഴിഞ്ഞ വർഷങ്ങളിലെ പോലെത്തന്നെ അബ്ബോട്ട്​, സനോഫി എന്നീ പ്രമുഖ കമ്പനികളിൽനിന്നാണ്​ ഖത്തർ വാക്​സിൻ ഇറക്കുമതി ചെയ്​തിരിക്കുന്നത്​. ആറുമാസം മുതൽ പ്രായമുള്ള എല്ലാവർക്കും വാക്​സിൻ സുരക്ഷിതമാണ്​. സ്വകാര്യ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹമദി​െൻറ ഔട്ട്​പേഷ്യൻറ്​​ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്ന്​ വാക്​സിൻ സൗജന്യമായി സ്വീകരിക്കാം.

കോവിഡ്​കാലമായതിനാൽ ഇത്തവണത്തെ തണുപ്പു കാലത്ത്​ ഫ്ലൂ വൈറസ്​ പകരുന്ന രീതി വ്യത്യസ്​തമായിരിക്കും. അതിനാൽ, എല്ലാവരും പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്ന്​ അധികൃതർ അറിയിച്ചു.

കുത്തിവെപ്പ്​ എടുക്കാൻ കഴിയുന്ന സ്വകാര്യ ആശുപത്രികൾ:

1. അൽ അബീർ മെഡിക്കൽ സെൻറർ, 2. അൽ അഹ്​ലി ആശുപത്രി, 3. അൽഇമാദി ആശുപത്രി, 4. അൽ ഇസ്​റാ ​േപാളി ക്ലിനിക്​, 5. ഡോ. മാഹിർ അബ്ബാസ്​ ക്ലിനിക്, 6. അൽഇത്തിഹാദ്​ പോളിക്ലിനിക്​, 7. അൽഹയാത്ത്​ മെഡിക്കൽ സെൻറർ, 8. അൽ ജമീൽ മെഡിക്കൽ സെൻറർ, 9. അൽ കയ്യാലി മെഡിക്കൽ സെൻറർ, 10. അൽ മലകിയ ക്ലിനിക്​സ്​, 11. അൽ മമൂൻ പീഡിയാട്രിക്​ സ്​പെഷാലിറ്റി സെൻറർ, 12. അൽ ഖാസി മെഡിക്കൽ സെൻറർ, 13. അൽ സഫ മെഡിക്കൽ പോളി ക്ലിനിക്​ 14. അൽ ഷഫ്​ലാഹ്​ സെൻറർ, 15. അൽശിഫ പോളിക്ലിനിക്, 16. അൽതായ്​ മെഡിക്കൽ സെൻറർ, 17. അമേരിക്കൻ ഹോസ്​പിറ്റൽ ക്ലിനിക്​സ്, 18. അപ്പോളോ ക്ലിനിക്​ ഖത്തർ, 19. അസ്​പെറ്റാർ ഹോസ്​പിറ്റൽ/ ഖത്തർ ഓർതോ പീഡിക്​ ആൻഡ്​​ സ്​പോർട്​സ്​ മെഡിസിൻ, 20. ആസ്​റ്റർ മെഡിക്കൽ സെൻറർ (മുൻതസ), 21. ആസ്​റ്റർ മെഡിക്കൽ സെൻറർ (അൽ ഹിലാൽ), 22. ആസ്​റ്റർ മെഡിക്കൽ സെൻറർ (ഇൻഡസ്​ട്രിയൽ), 23. ആസ്​റ്റർ ഹോസ്​പിറ്റൽ ഡോ. മൂപ്പൻസ്​ 24. അറ്റ്​ലസ്​ മെഡിക്കൽ സെൻറർ, 25. അലീവിയ മെഡിക്കൽ സെൻറർ, 26. ദോഹ ക്ലിനിക്​ ഹോസ്​പിറ്റൽ 27. ഡോ. അയാദ്​ അൽഷകർഷി മെഡിക്കൽ സെൻറർ, 28. ഡോ. ബചർ എച്ച്​ ബചർ, 29. ഫാമിലി മെഡിക്കൽ ക്ലിനിക്​സ്​ 30. ഫെറ്റോ മെറ്റേണൽ ​െമഡിക്കൽ സെൻറർ, 31. ഫ്യൂച്ചർ മെഡിക്കൽ സെൻറർ, 32. ഇമാറ ഹെൽത്ത്​ കെയർ 33. കിംസ്​ ഖത്തർ മെഡിക്കൽ സെൻറർ, 34. മുവാസലാത്ത്​ (കർവ), 35. മെഡിക്കൽ സെൻറർ, 36. ഖത്തർ എയർവേ​സ്​ ക്ലിനിക്​, 37. ക്വീൻ ഹോസ്​പിറ്റൽ, 38. റെയ്​ഹാൻ മെഡിക്കൽ കോംപ്ലക്​സ്​ , 39. എസ്​.എ.സി പോളിക്ലിനിക്​ MOQ, 40. സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, 41. തവാദി മെഡിക്കൽ സെൻറർ, 42. ദി ഇൻറർനാഷനൽ മെഡിക്കൽ സെൻറർ, 43. തുർക്കിഷ്​ ഹോസ്​പിറ്റൽ, 44. വാല്യു മെഡിക്കൽ സെൻർ, 45. വെസ്​റ്റ്​ ബേ മെഡിക്കൽ സെൻറർ 46. എലൈറ്റ്​ മെഡിക്കൽ സെൻറർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.