1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: കോമണ്‍വെല്‍ത്തിന്റെ തലപ്പത്ത് തന്റെ പിന്‍ഗാമി ചാള്‍സ് രാജകുമാരന്‍; ആഗ്രഹം തുറന്നുപറഞ്ഞ് എലിസബത്ത് രാജ്ഞി. ബക്കിംഗാം പാലസില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്ര നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തൊണ്ണൂറ്റിയൊന്നുകാരിയായ രാജ്ഞി. കോമണ്‍വെല്‍ത്ത് തലവന്റെ പദവിയിലേക്ക് രാജകുടുംബാംഗമല്ലാത്തയാളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണു രാജ്ഞിയുടെ ഇടപെടല്‍.

1949ല്‍ തന്റെ പിതാവ് തുടക്കംകുറിച്ച സംഘടനയ്ക്ക് ഒരുനാള്‍ പ്രിന്‍സ് ഓഫ് വെയില്‍സ് ചാള്‍സ് നേതൃത്വം നല്‍കുമെന്നു പ്രത്യാശിക്കുന്നുവെന്നു രാജ്ഞി പറഞ്ഞു. മുമ്പ് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന രാജ്യങ്ങളുടെ സംഘടനയാണു കോമണ്‍വെല്‍ത്ത്. 1949ല്‍ ബക്കിംഗാം കൊട്ടാരത്തില്‍ ജോര്‍ജ് ആറാമന്‍ രാജാവ് വിളിച്ചുകൂട്ടിയ എട്ടു രാജ്യത്തലവന്മാരുടെ യോഗം അംഗീകരിച്ച ലണ്ടന്‍ പ്രഖ്യാപനമാണു കോമണ്‍വെല്‍ത്തിന് തുടക്കമിട്ടത്.

ഇപ്പോള്‍ സംഘടനയില്‍ 53 അംഗങ്ങളുണ്ട്. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും യോഗം നേതൃത്വ പ്രശ്‌നത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.