1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2016

സ്വന്തം ലേഖകന്‍: കാനഡയില്‍ ഭീകരവേട്ട, പോലീസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മരിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം. കാനഡയിലെ ഒന്ററിയോയില്‍ പോലീസിന്റെ ഭീകര വിരുദ്ധ നടപടിയില്‍ ആരണ്‍ ഡ്രൈവര്‍ (24) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന് പരസ്യമായി പിന്തുണ നല്‍കിയ ആളായിരുന്നു ആരണ്‍ എന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

ടൊറോന്റോയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെ സ്ട്രാത്രോയിലാണ് റോയന്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ ഭീകര വിരുദ്ധ റെയ്ഡിനിടെ ഏറ്റുമുട്ടലില്‍ ആരണിനെ വധിച്ചത്. പൊതുസ്ഥലത്ത് സ്‌ഫോടനം നടത്തുന്നതിന് ബോംബ് നിര്‍മ്മിക്കുന്നിതിനുളള ശ്രമത്തിലായിരുന്നു ഇയാളെന്നും പോലീസ് അറിയിച്ചു. പോലീസിന് കിട്ടിയ വ്യക്തമായ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ആരണ്‍ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിനെ കണ്ടതോടെ ആരണ്‍ സ്‌ഫോടനം നടത്തുകയായിരുന്നു. ഇതില്‍ ഇയാള്‍ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു. രണ്ടാമതും സ്‌ഫോടനം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആരണിനെ വെടിവച്ചുവീഴ്ത്തിയതെന്നു പോലീസ് അറിയിച്ചതായി കുടുംബാം സി.ബി.സി ന്യുസിനോട് പ്രതികരിച്ചു.

ഐ.എസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതു മുതല്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ആരണ്‍. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിനും ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു. നവമാധ്യമങ്ങളില്‍ പ്രവേശിക്കുന്നതിനും ഐ.എസോ അതുപോലെയുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.