1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2019

സ്വന്തം ലേഖകന്‍: 1983 ലെ ഇന്ത്യ, വിന്‍ഡീസ് ലോകകപ്പ് ഫൈനല്‍ സിനിമയാകുന്നു; കപില്‍ ദേവായി രണ്‍വീര്‍ സിംഗ് ബാറ്റ് വീശും. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയിലാണ് കപില്‍ ദേവായി റണ്‍വീര്‍ എത്തുന്നത്. രണ്‍വീറിനെ കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബോളിവുഡില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്യുന്ന റണ്‍വീര്‍ സിങ്ങിന്റെ വരവ് ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിട്ടുണ്ട്. സിനിമയില്‍ 1983ലെ ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കപില്‍ ദേവായി മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ രണ്‍വീര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

‘ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട വിജയമാണ് ഈ സിനിമയുടെ ഇതിവൃത്തം. ആ കഥ അതേപടി പറയുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. എല്ലാം അതില്‍ തന്നെയുണ്ട്. അവര്‍ എങ്ങനെ അത് നേടിയെടുത്തു എന്നും അതിനായി അവര്‍ ഏതെല്ലാം വഴിയിലൂടെ കടന്നുപോയന്നും വലിയൊരു വിഭാഗം ജനതക്ക് ഇപ്പോഴും അറിയില്ല,’ രണ്‍വീര്‍ പറഞ്ഞു.

കപില്‍ ദേവിന്റെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹത്തെ ഞാന്‍ പിന്‍തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ബൗളിങിലും ബാറ്റിങിലും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കും. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കും,’ രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.