1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2020

സ്വന്തം ലേഖകൻ: മ്യൂസിയം എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളാണ് റിയാദിലെ ഹാപ്പിനെസ് മ്യൂസിയം സന്ദർശകർക്കായി ഒരുക്കുന്നത്. മൾട്ടി സെൻസറി ഇൻസ്റ്റലേഷൻ വഴി ഒരുക്കിയ ഈ ഭാവനാ ലോകം രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. മ്യൂസിയം ഓഫ് ഹാപ്പിനെസ് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നു നൽകി.

മനസിന് ആനന്ദം പകരുന്ന നിരവധി രസകരങ്ങളും അനുഭവങ്ങളും മേളിക്കുന്നതാണ് സന്തോഷ മ്യൂസിയം. 1,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ മ്യൂസിയത്തിൽ വിശ്രമത്തിനും വിനോദത്തിനും ഇടമുണ്ട്.

മ്യൂസിയത്തിനകത്ത് തന്നെ ഗിഫ്റ്റ് ഷോപ്പും, ഹാപ്പിനസ് കഫേയും സംവിധാനിച്ചിട്ടുണ്ട്. കൂടാതെ വിവിധ പ്രായത്തിലുള്ളവർക്കായി നിരവധി ആസ്വാദന സംവിധാനങ്ങളും ഇടങ്ങളും സജ്ജീകരിച്ചിരിക്കുന്നു. മ്യൂസിയത്തിൽ നിരവധി മുറികളും മൂലകളുമുണ്ട്. കൂടാതെ സെൽഫി പ്രേമികൾക്കായി പ്രത്യേക കോണുകളും ഒരുക്കിയിരിക്കുന്നു.

മ്യൂസിയം മഞ്ഞ, പിങ്ക് ഭിത്തികളാൽ അലങ്കരിച്ചിരിക്കുന്ന ചുമരുകളും മേൽക്കൂര മുതൽ നിലം വരെ നിരന്തരം മാറുന്ന രൂപകൽപനകളും കൊണ്ട് സമ്പന്നമാണ്..മാസ്ക് ഉൾപ്പെടെ ആവശ്യമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാൽ, സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

മിത്ഹഫ് അസ്സആദ എന്ന് അറബിയിൽ വിളിക്കുന്ന ഈ മ്യൂസിയം സന്ദർശിക്കാൻ ഓൺ‌ലൈൻ ടിക്കറ്റുകൾ മാത്രമാണ് നിലവിൽ ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.