1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന് മഹാരാഷ്ട്ര മുന്‍ ഐജി, പതിമൂന്നോളം തീവ്രവാദ കേസുകളില്‍ സംഘടനക്ക് പങ്കെന്നും വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ ഐജി എസ്എം മുഷ്‌റിഫ് ഇക്കാര്യം പറഞ്ഞത്.

പതിമൂന്നോളം തീവ്രവാദ കേസുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തരകുടെ പങ്ക് കണ്ടെത്തിയതായും മുഷ്‌റിഫ് പറയുന്നു. ആര്‍ഡിഎക്‌സ് ഉള്‍പ്പടെയുള്ളവ ഇവര്‍ ഉപയോഗിച്ചിരുന്നതായും ഇന്ത്യയിലെ ഒന്നാം തരം ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന് നിസ്സംശയം പറയാമെന്നും ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

ഒപ്പം യുവജന സംഘടനയായ ബജ്രംഗ് ദളും തീവ്രവാദ സ്വഭാവമുള്ളതാണെന്ന് അദ്ദേഹം പറയുന്നു. 2007ല്‍ ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഉണ്ടായ സ്‌ഫോടനം, 2006, 2008 മാലേഗാവ് സ്‌ഫോടനം, സംഝോധ എക്‌സ്പ്രസ് സ്‌ഫോടനം 2007 എന്നിവയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക് കണ്ടെത്തിയതായി മുഷ്‌റിഫ് വെളിപ്പെടുത്തി.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിയ്ക്കുന്നതായും ബ്രാഹ്മണിക്കല്‍ രീതികളാണ് ആര്‍എസ്എസ് ഇപ്പോഴും പിന്തുടരുന്നതെന്നും എന്നാല്‍ ആര്‍എസ്എസില്‍ ഉള്ളവരെല്ലാം ബ്രാഹ്മണര്‍ ആണെന്നല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.