1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2015

സ്വന്തം ലേഖകന്‍: രൂപ വീണ്ടും താഴേക്ക്, പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം. രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് അപ്രതീക്ഷിത നേട്ടമാകുകയാണ്. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും രൂപയുടെ വിലയിടിവ് മാറ്റമുണ്ടാക്കിയതോടെ നാട്ടിലേക്ക് പണമയക്കാന്‍ പലരും നെട്ടോട്ടമോടാന്‍ തുടങ്ങി. കറന്‍സി വിനിമയത്തില്‍ കൂടുതല്‍ രൂപ ലഭിക്കും എന്നതിനാലാണിത്.

യുഎഇ ദിര്‍ഹമിന് 18 രൂപ രണ്ട് പൈസയാണ് ആഗോള വിപണിയിലെ ഇന്നത്തെ നിരക്ക്. എന്നാല്‍ രാജ്യാന്തര വിപണി ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ ഏറ്റവും പുതിയ നിരക്ക് ലഭിക്കാന്‍ ഉപ?യോക്താക്കള്‍ക്ക് തിങ്കളാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടിവരും. അതുവരെ വെള്ളിയാഴ്ച ക്ലോസ് ചെയ്ത വിപണി നിരക്കിലാണ് വിപണനം തുടരുന്നത്. അതനുസരിച്ച് ഒരു ദിര്‍ഹമിന് 17 രൂപ 88 പൈസയാണ് ലഭിക്കുന്ന മെച്ചപ്പെട്ട നിരക്ക്. വിവിധ എക്‌സ്‌ചേഞ്ചുകളില്‍ ഈ നിരക്കില്‍ നേരിയ മാറ്റവുമുണ്ട്.

ഒരു ദിര്‍ഹമിന് 17.81, 17.85, 17.87, 17.88 എന്നിങ്ങനെയാണ് വിവിധ എക്‌സ്‌ചേഞ്ചുകള്‍ ശനിയാ?ഴ്ച നല്‍കിയ നിരക്ക്. ഒരു ലക്ഷം രൂപയെക്കാള്‍ കൂടുതല്‍ അയക്കുന്നവര്‍ക്ക് അല്പം മെച്ചപ്പെട്ട നിരക്ക് നല്‍കാമെന്ന് ചില പണമിടപാട് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 55 ദിര്‍ഹം 92 ഫില്‍സ് നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും. ഖത്തര്‍ റിയാലിന് 18 രൂപ 17 പൈസയും സൌദി റിയാലിന് 17 രൂപ 65 പൈസയും ബഹ്‌റൈന്‍ ദിനാറിന് 175 രൂപ 31 പൈസ, ഒമാനി റിയാല്‍ 171 രൂപ 89 പൈസ, കുവൈത്ത് ദിനാര്‍ 219 രൂപ 43 പൈസ എന്നിങ്ങനെയാണ് രാജ്യാന്തര വിപണിയിലെ നിരക്ക്.

ഡോളറിനെതിരെ രൂപയുടെ മൂല്യം വരുംനാളുകളില്‍ കൂടുതല്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നു. സമീപ ഭാവിയില്‍ ഡോളറിന് 66 രൂപ 60 പൈസ വരെ ലഭിക്കാനിടയുണ്ട്. ചൈനീസ് കറസന്‍സിയായ യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിനെ അടിസ്ഥാനപ്പെടുത്തി ഏഷ്യ അടക്കമുള്ള മറ്റു വികസ്വര രാജ്യങ്ങളുടെ കറന്‍സികളില്‍ വന്ന താഴ്ചയും ഓഹരി വിപണികളില്‍ വന്ന ഇടിവും ഇന്ത്യന്‍ രൂപയുടെ താഴ്ച തുടരുന്നതിന് കാരണമായി.

എണ്ണവില താഴുന്നതും, അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയുടെ ഇടിവ് തുടരാന്‍ കാരണമാക്കി.

രൂപ കുത്തനെ ഇടിയാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് പരമാവധി പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ഇന്നലെ ഗള്‍ഫിലെ പണമിടപാട് സ്ഥാപനങ്ങളിലെല്ലാം തന്നെ കനത്ത തിരക്കും അനുഭവപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.