1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: തുലാമാസ പൂജകള്‍ക്ക് ശേഷം സന്നിധാനത്ത് ഇന്ന് നട അടയ്ക്കും; നിരോധനാജ്ഞ തുടരുന്നു; സുരക്ഷ ശക്തമാക്കി പൊലീസ്; പ്രതിഷേധക്കാര്‍ ഞായറാഴ്ച നാല് സ്ത്രീകളെ തടഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി തുലാമാസ പൂജകള്‍ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും.

ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികള്‍ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാല്‍ , സര്‍ക്കാര്‍ പ്രതിഷേധം മുന്നില്‍ കാണുകയാണ്. ശബരിമലയില്‍ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി ഭക്തര്‍ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ഒറ്റ തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ്.

തെലങ്കാനയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരില്‍ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.