1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2018

സ്വന്തം ലേഖകന്‍: പഴം കൊണ്ട് കഴുത്തറുമ്പോള്‍ തെറിക്കുന്ന ചോര; ഇന്ത്യന്‍ താരത്തിന്റെ മരണമാസ് ആക്ഷന്‍ രംഗം കണ്ട് ഞെട്ടി ഇന്‍ഡൊനീഷ്യയിലെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ നെറ്റ്ഫ്‌ലിക്‌സിനോട് പറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു നായകനായെത്തുന്ന സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് രംഗമാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യയെ ഞെട്ടിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു ഈ ചിത്രം മുഴുവന്‍ കാണാന്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയോട് സഹായമഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യ ഈ രംഗങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണാണിത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു.

മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെ?ടിയുണ്ടകളില്‍ നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നതും കാണാം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോക്ക് താഴെ രസികന്‍ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കാര്‍ കുറിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.