1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിക്കയും ചെയ്തു.

സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനു കിരീടാവകാശി പദവിക്കൊപ്പം ഉപ പ്രധാനമന്ത്രി പദവിയും കൂടി നല്‍കി. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കിരീടാവകാശിയെ കണ്ടെത്താനുള്ള 34 അംഗ സമിതിയില്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തര്‍ ഒന്നിന് മക്കയിലാണ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് നടക്കുക.

നിലവില്‍ സൗദി പ്രതിരോധമന്ത്രിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതിന് പുറമേ അബ്ദുള്‍ ബിന്‍ മുഹമ്മദ് സഊദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായും അഹ്മദ് ബിന്‍ മുഹമ്മദ് അന്‍സാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചുവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെ പേരില്‍ പാശ്ചാത്യ ലോകത്ത് ഏറെ അറിയപ്പെടുന്ന ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ നായിഫ്.

57 കാരനായ നയീഫിനെ മാറ്റിക്കൊണ്ട് 31 കാരനായ മൊഹമ്മദ് സല്‍മാനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും കിരീടാവകാശിയുമായി വാഴിക്കുമ്പോള്‍ സൗദി അതിന്റെ ഭരണാവകാശം പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചനയായിട്ടാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്. സൗദി ജനസംഖ്യയുടെ പകുതിയുടെയും പ്രായം 25 ല്‍ താഴെയാണെന്നതും പുതിയ കിരീടാവകാശിയുടെ വരവുമായി ചേര്‍ത്തു വായിക്കാം. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കടുത്ത ഇറാന്‍ വിരോധിയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.